കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്.സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡി.ജി.പി. സുനു ആറ് കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്. പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കി. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പിആര്‍ സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റിന് ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റെ വിശദീകരണം.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 