മലയാറ്റൂരില് ഓടിക്കൊണ്ടിരുന്ന കാര് ചിറയില് വീണുണ്ടായ അപകടത്തില് രണ്ട് പേര് മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസന്, മുരിക്കാശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. അപകടത്തിനു തൊട്ടുമുന്പ് കാറില്‍നിന്ന് ഇറങ്ങിയ ഒരാള് രക്ഷപെട്ടു. മണപ്പാട്ട് ചിറയ്ക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ഇവിടെയെത്തിയപ്പോള് ഇവരോടൊപ്പമുണ്ടായിരുന്ന അഖിലിന് ഫോണ് ചെയ്യാനായി വാഹനം നിര്ത്തിയിരുന്നു. ഇയാള് തിരിച്ചുകയറുന്നതിന് തൊട്ടുമുമ്പ് വാഹനം മുന്നോട്ടെടുക്കാന് ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ചിറയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരെ രക്ഷപെടുത്താനുള്ള ശ്രമം ഉടനെ തുടങ്ങിയെങ്കിലും ഇരുവരെയും ജീവനോടെ കരയ്‌ക്കെത്തിക്കാനായില്ല. നാട്ടുകാരും അഗ്‌നിശമനസേനയും ചേര്ന്നാണ് രക്ഷാ പ്രവര്ത്തനം നടത്തിയത്. അപടത്തില്‌പെട്ട വാഹനം പിന്നീട് പുറത്തെടുത്തു.സംഘം നക്ഷത്ര തടാകം സന്ദര്ശിക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന് പോലീസ് പറഞ്ഞു.