പി. ജയരാജന് അതീവ സുരക്ഷയോട് കൂടിയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിവാദമായ വാര്‍ത്ത. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതു പക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി. ജയരാജന്‍ പറഞ്ഞിരുന്നു. താന്‍ ഉപയോഗിച്ചിരുന്ന പഴയ വാഹനം രണ്ടു ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാര്‍ വാങ്ങാനുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നതും അനുമതി നല്‍കികൊണ്ട് ഉത്തരവിറക്കുന്നതും. പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നും ജയരാജന്‍ അറിയിച്ചു