വിവാദമായ ബിനി റെസ്റ്റോറന്റ് പൊളിക്കലില്‍ തടികഴിച്ചിലാക്കാന്‍ കോര്പ്പറേഷന് . മേയറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തിയും കോര്പ്പറേഷന് എഞ്ചിനീയറും രാവിലെ സ്ഥലം സന്ദര്‍ശിച്ചു. വലിയ തെറ്റാണ് ചെയ്തിട്ടുള്ളതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ഉണ്ടാവുമെന്നും മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു. കരാറുകാരനായ ജനീഷിനെയാണ് തങ്ങള്‍ സംശയിക്കുന്നത്. രാഷ്ട്രീയം നോക്കാത്ത നടപടിവരുമെന്നും മേയര്‍ പറഞ്ഞു. അതേ സമയം കരാറുകാരനെ മാറ്റുന്ന കാര്യത്തില്‍ തനിക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് മേയര്‍. അയാളില്‍ നിന്നും അഡ്വാന്‍സ് തുക വാങ്ങിയിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ തുക അടച്ചിട്ടില്ല. ഇക്കാര്യം കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കുമെന്നും മേയര്‍ പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്റെ ഗസ്റ്റ് ഹൗസായ ബിനി ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പുകാരന് ഒഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്നു.