താമരശ്ശേരി -വയനാട് ചുരത്തില്‍ ചുരം ഏഴാം വളവില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ബസ് മാറ്റി. നാല് മണിക്കൂറിലേറെയായി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഏഴോടെ കെഎസ്ആര്‍ടിസി മള്‍ട്ടി ആക്സില്‍ ബസ് തകരാറിലായതിനെ തുടര്‍ന്നാണ് ഗതാതം മുടങ്ങിയത്. ചുരം പൂര്‍ണമായും സ്തംഭിച്ചു. കോഴിക്കോട് ഭാഗത്ത് കൈതപ്പൊയില്‍വരെയും വയനാട് ഭാഗത്ത് ലക്കിടി വരെയും വാഹനങ്ങളുടെ നിരയാണ് രൂപപ്പെട്ടത്.