Uncategorized

തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാനാക്രമണം

തോട്ടം തൊഴിലാളിയായ ഉണ്ണികൃഷ്ണന്‍ എന്നയാളുടെ വീടിന് നേരേയായിരുന്നു ആക്രമണം. സംഭവസമയത്ത് വീട്ടില്‍ നാല് പേരുണ്ടായിരുന്നു.ഷീറ്റ് തകര്‍ക്കുന്ന ശബ്ദം കേട്ടയുടന്‍ വീട്ടുകാര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല.തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ന്ന് ശബ്ദമുണ്ടാക്കി ആനയെ വിരട്ടി കാട്ടിലേയ്ക്ക് വിടുകയായിരുന്നു. ഇന്നലെ വൈകീട്ടും ഈ പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. ഈ ആനയെ തൊഴിലാളികള്‍ ഓടിച്ച് കാട്ടിലേക്ക് കയറ്റി വിട്ടിരുന്നു.തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും ആന ഇറങ്ങിയത്. അതേസമയം മൂന്നാര്‍ – പറമ്പിക്കുളം മേഖലകളില്‍ നിന്നും ആനകള്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകുന്ന ആനത്താരിയാണ് മലക്കപ്പാറ പ്രദേശം.വേനല്‍ക്കാലമാകുന്നതോടെ വനത്തില്‍ ജലലഭ്യത കുറയും. ഇതോടെ കുടിവെള്ളം തേടി ആനകള്‍ ഈ മേഖലയിലൂടെ കടന്ന് പോകുന്നതാണ് പ്രദേശത്ത് ആനയുടെ സാനിധ്യം കൂടാനുള്ള പ്രധാന കാരണമെന്ന് വനം വകുപ്പ് വ്യക്തമാക്കി

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago