മുക്കാട്ടുകര സെന്റ് ജോര്‍ജ്ജസ് ദൈവാലയത്തിന്റെ മുറ്റത്ത് അവതരിപ്പിക്കപ്പെട്ട പരിപാടിക്ക് ആയിരങ്ങള്‍ സാക്ഷിയായി. ആയിരങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തുലാവര്‍ഷ സായാഹ്നത്തില്‍ ഒന്നിന് പുറകെ ഒന്നൊന്നായി മാതാവിന്റെ വ്യത്യസ്ത പ്രത്യക്ഷങ്ങള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രേക്ഷകവൃന്ദം മുഴുവനായും പ്രാര്ഥനാനിര്‍ഭരരായി.