സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് രാജ്ഭവന്‍ ഔദ്യോഗികമായി മറുപടി നല്‍കി. സജി ചെറിയാന്‍ നാളെ മന്ത്രിയായി അധികാരമെല്‍ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ ആശങ്കകള്‍ അറിയിച്ചിട്ടുണ്ടെന്നും ഇതൊരു അസാധാരണ സാഹചര്യമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറ്റോര്‍ണി ജനറിലിനോടും സ്റ്റാന്‍ഡിങ് കൗണ്‍സിലിനോടും ഗവര്‍ണര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. നാളെ വൈകുന്നേരം നാല് മണിക്കായിരിക്കും സജി ചെറിയാന്റെ സത്യപ്രതിജ്ഞ എന്നാണ് ലഭിക്കുന്ന വിവരം. സജി ചെറിയാന്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയായിരിക്കും നല്‍കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 