നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മത പരിവര്‍ത്തനം തടയാന്‍ നടപടികളെക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, കോടതിയുടെ പരാമര്‍ശം. മത പരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ സംസ്ഥാനങ്ങളില്‍നിന്ന് തേടിക്കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം നല്കുന്നതിനു കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു.നിര്‍ബന്ധിത മതപരിവര്‍ത്തനം ഗുരുതരമായ വിഷയമെന്ന് കോടതി ആവര്‍ത്തിച്ചു. ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം സാങ്കേതികതയിലേക്കു പോവേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 