ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. ജനാധിപത്യപരമായി അതല്ലേ ശരിയെന്നും മന്ത്രി ചോദിച്ചു. വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണര്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണര്‍ വിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.