നാടെങ്ങും ലോക ഫുട്‌ബോളിന്റെ ലഹരി നുരയുമ്പോള്‍ സാംസ്‌കാരിക നഗരിയും പിറകിലല്ല. ചില ഫുട്‌ബോള്‍ കാഴ്ചകളിലേക്ക് പോകാം. കോര്‍പ്പറേഷന്‍ തല കേരളോത്സവം 2022 ന്റെ കായിക മത്സരങ്ങള്‍ ആരംഭിച്ചതു തന്നെ ഫുട്‌ബോള്‍ തട്ടിയാണ്. ഫുട്‌ബോള്‍ മത്സരത്തോടെയാണ് കായിക മത്സരങ്ങള്‍ ആരംഭിച്ചത്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗോള്‍ അടിച്ചുകൊണ്ടാണ് മേയര്‍ എം.കെ. വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.