Menu

Follow Us On

സുനില്‍കുമാര്‍ എന്ത് തെറ്റ് ചെയ്തു?

മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ വി.എസ്.സുനില്‍ കുമാറിനെ വെട്ടിനിരത്തിയതില്‍ പാര്‍ട്ടിക്കുള്ളിലും യുവജനസംഘടനകളിലും അസംതൃപ്തി. നിലവില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനമുന്നയിച്ചിട്ടില്ലെങ്കിലും പ്രധാന ഘടകത്തിലൊന്നും ഉള്‍പ്പെടുത്താത്തതില്‍ യുവാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. നിലവില്‍ സംസ്ഥാന കൗണ്‍സിലംഗം മാത്രമാണ് സുനില്‍. വിജയവാഡയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ എക്സിക്യുട്ടീവില്‍ സുനില്‍കുമാറിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് സംസ്ഥാന എക്സിക്യുട്ടീവ് പ്രഖ്യാപിച്ചപ്പോഴും സുനില്‍ കുമാര്‍ പുറത്തായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനഭിമതനാണ് സുനില്‍ കുമാറെന്നതാണ് വെട്ടിനിരത്തിലിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –