ഞായറാഴ്ച രാത്രിയാണ് ‘മേക്കാട്ടുകുളം സ്ട്രീറ്റില്‍ കല്ലിങ്ങല്‍ ശശിയുടെ വീടിനു നേരെ ആറംഗസംഘം ആക്രമണം നടത്തിയത്. അതിനു തൊട്ടുമുമ്പായി ശശിയുടെ മകളുടെ ശ്രീബുദ്ധ റോഡിലെ വീട്ടിലെത്തിയും ഇതേസംഘം തന്നെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. രണ്ടു സംഭവങ്ങളിലും ഒരേ സംഘം തന്നെയാണ് സമാനരീതിയില്‍ ആക്രമണം നടത്തിയത്.