പ്രതി ഒളിവില്‍ പോയതിനെ തുടര്‍ന്ന് വിചാരണ നീണ്ടു പോയെങ്കിലും പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയും ജാമ്യമില്ലാതെ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. പിതാവിന്റെ സുഹൃത്തെന്ന നിലയില്‍ വിശ്വസ്ത സ്ഥാനത്തിരുന്ന പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, യാതൊരു പരിഗണനയുമില്ലാത്ത ശിക്ഷക്ക് അര്‍ഹതപ്പെട്ടതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരായ ലിജി മധു, കെ.ബി സുനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.