Uncategorized

രാമനിലയത്തിലെ കത്തിയമര്‍ന്ന കൂത്തമ്പലം ഇറ്റ്‌ഫോക്ക് വേദി

ഇറ്റ്‌ഫോക്ക് നാടകരാവുകള്‍ അറിഞ്ഞോ അറിയാതേയോ കത്തിയമര്‍ന്ന ഒരു അഴിമതി ഓര്‍മ്മകള്‍ തുറന്നുവിടുകയാണ് ചെയ്തത്. വേദി തയ്യാറാക്കാനുള്ള നടപടികളുടെ ഭാഗമായി മരങ്ങള്‍ പിഴുതുമാറ്റുകയും ചെയ്തുകഴിഞ്ഞു. ഫ്രം ആഷസ് ടു അണ്‍ലിമിറ്റഡ് സ്‌കൈ എന്ന് നാമകരണവും വേദിക്കു ചെയ്തുകഴിഞ്ഞു. കത്തിയമര്‍ന്ന കൂത്തമ്പലവും അതിന്റെ പിന്നിലെ കഥകളും വീണ്ടും സമൂഹമധ്യത്തിലേക്ക് കടന്നുവരുന്നു.
ചെമ്പൂക്കാവ് രാമനിലയം വളപ്പില്‍ സാംസ്‌കാരിക വകുപ്പ് നിര്‍മിച്ചിരുന്ന കൂത്തമ്പലം. 2011 ഡിസംബര്‍ 11ന് പുലര്‍ച്ചെയാണ് കത്തി നശിച്ചത്. ഒന്നേകാല്‍ കോടി ചെലവിട്ട് പണിത കൂത്തമ്പലത്തിന്റെ പ്രധാനപണി പൂര്‍ത്തിയാക്കി മിനുക്കുപണി നടത്താനിരിക്കെയാണ് ദുരൂഹസാഹചര്യത്തില്‍ കത്തിയമര്‍ന്നത്. 24 മണിക്കൂറും പൊലീസ് കാവലുള്ള രാമനിലയം വളപ്പിനോട് ചേര്‍ന്നാണ് സംഭവമെന്നതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. അന്നത്തെ ഐജി ബി സന്ധ്യ, കമീഷണര്‍ പി വിജയന്‍, അസി. കമീഷണര്‍ ടി കെ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രഥമിക പരിശോധന. വിരലടയാള വിദഗ്ധരും ഡോഗ് സക്വാഡും സയന്റിഫിക്, ഫോറന്‍സിക് വിദഗ്ധരുമെത്തി. ഈസ്റ്റ് സിഐ ടി ആര്‍ സന്തോഷിനായിരുന്നു അന്വേഷണച്ചുമതല. കുറ്റക്കാരെ കണ്ടെത്താനായില്ല. അങ്ങനെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷെ അന്വേഷണം ഇഴഞ്ഞു

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago