നഗരത്തിലെ പൊതു ഇടങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവുമാക്കി മാറ്റാനും എട്ട് വയസ് വരെയുള്ള കുട്ടികളില്‍ വ്യക്തിവികാസത്തിന് വഴിയൊരുക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് പഠന നഗരം പദ്ധതിയുടെ ലക്ഷ്യം. ഗ്ലോബല്‍ ഡിസൈനിംഗ് സിറ്റീസ് ഇനീഷ്യേറ്റീവ്, സ്ട്രീറ്റ് ഫോര്‍ കിഡ്സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലോകത്തെ 20 നഗരങ്ങളില്‍ ഒന്നും ഏഷ്യയിലെ ഏക നഗരവുമാണ് തൃശൂരെന്ന് മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു.