ലഹരി മാഫിയ സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐയും സംഘവും അന്വേഷണത്തിനെത്തിയപ്പോഴായിരുന്നു ആക്രമണം. ശ്രീനാരായണപുരം പതിയാശേരിയില്‍ വെച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന മൂവര്‍ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എസ്.ഐയെ ആക്രമിക്കുന്നത് കണ്ട് മറ്റു പോലീസുകാര്‍ ചേര്‍ന്ന് ആക്രമി സംഘത്തെ കീഴ്‌പ്പെടുത്തുകയായിരുന്നു.