Menu

Follow Us On

വിഴിഞ്ഞം വന്നാല്‍ ഗുണം എന്തൊക്കെ?

ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും. അന്താരാഷ്ട്ര കപ്പല്‍ ചാനലിന് 10 മൈല്‍ മാത്രം അകലെയാണെന്നതും 18 മീറ്റര്‍ സ്വാഭാവികമായ ആഴമെന്നതും വിഴിഞ്ഞം തുറമുഖത്തിന്റെ അനുകൂല ഘടകമാണ്. തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി പേര്‍ക്ക് അനുബന്ധ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഷിപ്പിങ് ഏജന്റുമാര്‍, ലോജിസ്റ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസുകള്‍, ഗോഡൗണുകള്‍, കപ്പല്‍ മെയിന്റനന്‍സ്, കുടിവെള്ള പദ്ധതികള്‍, വൈദ്യുതി വിതരണം, ഗതാഗതം, താമസ സൗകര്യം, ഹോട്ടല്‍, ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവയൊക്കെ ആവശ്യമായി വരും. ഇതിലൂടെ സര്‍ക്കാരിന് നികുതി വരുമാനവും നിരവധി പേര്‍ക്ക് തൊഴിലവസരവും ലഭിക്കും. തുറമുഖത്തിനാവശ്യമായ സേവനമേഖലയിലെ നിരവധി പ്രവൃത്തികള്‍ ആവശ്യമായി വരുന്നതിനാല്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത് ഗുണമാകും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –