വിഴിഞ്ഞം വിഷയത്തില്‍ നിലപാടറിയിക്കുമെന്ന് കല്‍ദായസുറിയാനി സഭ. എപ്പിസ്‌കോപ്പ മാര്‍ ഓഗിന്‍ കുരിയാക്കോസ് തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. തങ്ങള്‍ എന്നും ഇരകള്‍ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം സംഭവത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും നിയുക്ത മെത്രാപൊലീത്ത കൂടിയായ മാര്‍ ഓഗിന്‍ പറഞ്ഞു. വികസനം എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതാവണം. ആരേയും സങ്കടപ്പെടുത്തുന്നതാവരുത്. സര്‍ക്കാര്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു