വീണ്ടും കുടിവെള്ളപ്രശ്‌നം തൃശൂര്‍ കോര്‍പ്പറേഷന്‍ കവാടം ഉപരോധിച്ച് പ്രതിപക്ഷം. അറസ്റ്റ് ചെയ്ത് പൊലീസ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്തായിട്ട് ഒരു മാസം. പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്റെ നേതൃത്വത്തില്‍ പ്രധാന കവാടം തടഞ്ഞ് സമരം നടത്തി. കാലികുടങ്ങളും, പ്ലകാര്‍ഡും ഏന്തിയാണ്‌സമരം നടത്തിയത്. സമരം ഡി.സി.സി പ്രസിഡന്റ ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ അദ്ധ്യക്ഷത വഹിച്ചു.