Menu

Follow Us On

ഷോളയാറില്‍ കാട്ടുകൊമ്പന്‍ പാഞ്ഞടുത്തു. കെഎസ്ഇബി ജീവനക്കാര്‍ ചിതറിയോടി

ഷോളയാര്‍ ഭാഗത്ത് വിഹരിക്കുന്ന കാട്ടാന പവര്‍ ഹൗസിനടുത്ത് എത്തി. ഇന്നലെ രാവിലെ 9.30 നാണ് കട്ടാന പവര്‍ ഹൗസിനടുത്തേക്ക് എത്തിയത്. കട്ടാന വരുന്നതു കണ്ട് ഭയന്നു ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ അമ്പലപ്പാറ വാല്‍വ് ഹൗസ് പരിസരത്ത് സഞ്ചാരികളുടെ കാര്‍ ആന ആക്രമിക്കാന്‍ ശ്രമിച്ചതായും പറയുന്നുണ്ട്. കുറച്ചുദിവസങ്ങളായി കാടുകയറിയ ആശ്വാസത്തിലായിരുന്നു വനപാലകര്‍. പവര്‍ ഹൗസിന്റെ തുറന്നുകിടക്കുന്ന ഭാഗത്ത് ആന ജീവനക്കാര്‍ക്കുനേരെ ചിന്നംവിളിച്ച് പാഞ്ഞടുത്തു. ജീവനക്കാര്‍ ചിതറിയോടി. ആന പവര്‍ ഹൗസിന്റെ അകത്തുകടക്കാഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഈ സമയം വൈദ്യുതോത്പാദനം നടക്കുന്നുണ്ടായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –