മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസിനു മുമ്പില്‍ സൗരാഷ്ട്ര രാഗത്തിലെ ഗണപതിം എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെയാണ് കീര്‍ത്തനാലാപനം തുടങ്ങിയത്. ത്യാഗരാജസ്വാമികളുടെ നാട്ടരാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീര്‍ത്തനവും സാദിഞ്ജനേയും വരാളിയില്‍ കനകരുചിരയും ശ്രീരാഗത്തിലെ എന്തൊരു മഹാനു ഭാവലു എന്ന കീര്‍ത്തനവും ആലപിച്ചു.