മേയര്‍ ആര്യാ രാജേന്ദ്രന് നേരിട്ടും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഫോണ്‍ മുഖേനയും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കത്ത് വ്യാജമാണെന്ന മൊഴി ആവര്‍ത്തിക്കപ്പെടുമ്പോഴും യഥാര്‍ഥ കത്ത് ഇത് വരെ ക്രൈം ബ്രാഞ്ചിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കത്ത് കണ്ടെത്തി വിശദ പരിശോധന നടത്താതെ വ്യാജമാണെന്ന സ്ഥിരീകരണം നടത്താനാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. വിശദമായ അന്വേഷണത്തിനായി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഡിജിപി മുന്നാകെ സമര്‍പ്പിക്കും.