Menu

Follow Us On

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കും

നാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആണ് സൂചന പണിമുടക്ക് നടത്തുന്നത്. ലേബര്‍ ഓഫീസര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്. സമരം സംസ്ഥാന വ്യാപകമാക്കുമെന്നും സംഘന മുന്നറിയിപ്പ് നല്‍കുന്നു.
സ്വകാര്യ നഴ്‌സുമാരുടെ ദിവസവേതനം 1500 രൂപയാക്കണം എന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആണ് തൃശ്ശൂരില്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 15ന് യു എന്‍ എ സംസ്ഥാനത്ത് കരിദിനം ആചരിച്ചിരുന്നു. നഴ്‌സുമാരുടെ വേതന പരിഷ്‌കരണത്തിനു പുറമേ കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കാനും, തൊഴിലാളി ദ്രോഹ നടപടികള്‍ പിന്തുടരുന്ന മാനേജ്‌മെന്റ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –