ഒരു പഞ്ചായത്ത് മുഴുവന്‍ ബഫര്‍സോണില്‍പ്പെടുന്ന അത്യപൂര്‍വ സാഹചര്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് അതിരപ്പിളളി. പഞ്ചായത്തില്‍ ആകെയുള്ള 2653 വീടുകളാണ് ലോലമേഖലയില്പ്പെടുന്നത്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോലമേഖലയാക്കി മാറ്റിയാലും സാധാരണ ജനജീവിതത്തെ ബാധിക്കില്ല എന്നു പറയപ്പെടുന്നു. ക്വാറികള്‍, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, മരമില്‍, ജലവൈദ്യുത പദ്ധതികള്‍, മാലിന്യ പ്ലാന്റ്, രാസവസ്തു നിര്‍മാണ യൂണിറ്റ് തുടങ്ങിയവയ്ക്കാണു നിരോധനമുള്ളത്.