ഇത്തവണ വിപണിയിലെ 36.6 ശതമാനം വിഹിതവും റിലയന്‍സ് ജിയോയുടെ കൈകളിലാണ്. വിപണി വിഹിതത്തിന്റെ 31.8 ശതമാനം പിടിച്ചെടുക്കാന്‍ എയര്‍ടെലിനും, 21.75 ശതമാനം പിടിച്ചെടുക്കാന്‍ വോഡഫോണ്‍- ഐഡിയക്കും സാധിച്ചിട്ടുണ്ട്. 9.55 ശതമാനം വിപണി പിടിച്ചടക്കിയ ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.