Newsleader – തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസും ലഹരിവിരുദ്ധ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവു വില്‍പ്പന നടത്തിയതിന് 2016ല്‍ കുന്നംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ പ്രതിയാണ്. 2022ല്‍ ഒരു കൊലപാതക ശ്രമക്കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് പോലീസിനുലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് മയക്കുമരുന്ന് സഹിതം ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.
Latest malayalam news : English summary
The accused was caught in the investigation conducted by shadow police and anti-narcotics unit based on a tip-off received by Thrissur City Police Commissioner Ankit Asokan. He is accused in a case registered by the Kunnamkulam police in 2016 for selling cannabis in schools. He is also involved in an attempted murder case in 2022.