News Leader – ആഡ് ബ്ലോക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കളെ യൂട്യൂബിന്റെ വെബ്സൈറ്റില്‍ നിന്ന് തന്നെ ബ്ലോക്ക് ചെയ്യുന്ന പുതിയ ഫീച്ചര്‍ യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തിലുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് സൗജന്യമായി ലഭിക്കുന്നതിന്റെ പ്രധാന കാരണം പരസ്യങ്ങളാണ്. ഇത്തരം പരസ്യങ്ങള്‍ക്ക് തടയിടുന്ന ആഡ് ബ്ലോക്കറുകള്‍ക്ക് പൂട്ടിടാന്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന് യൂട്യൂബ് വ്യക്തമാക്കി.