വ്യവസായ ഉപഭോക്താക്കളുടെ സംഘടനായ ഹൈടെന്‍ഷന്‍,എക്ട്രാ ഹൈടെന്‍ഷന്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലായ് 10ന് കേസ് ജസ്റ്റിസ് സി.എസ്. ഡയസ് വീണ്ടും പരിഗണിക്കും വരെ നിരക്ക് കൂട്ടാന്‍ പാടില്ല. നിരക്ക് കൂട്ടാനുള്ള ബോര്‍ഡ് അപേക്ഷയില്‍ റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് മേയ് 16ന് പൂര്‍ത്തിയായിരുന്നു. നിലവിലെ താരിഫ് കാലാവധി ജൂണ്‍ 30ന് അവസാനിക്കും. ജൂലായ് ഒന്നു മുതല്‍ വര്‍ദ്ധന വരാനിരിക്കെയാണ് കോടതി ഇടപെടല്‍.
Latest Malayalam News : English Summary
High Court STAY on the KSEB’s move to increase electricity bill