News Leader – മുന്‍ എം.എല്‍.എ വി.ടി.ബലറാമിനെ വരെ രംഗത്തിറക്കാന്‍ പലരും ചരടുവലിച്ചെങ്കിലും പുറമേ നിന്നുള്ളവരെ പരിഗണിക്കില്ലെന്ന് ജില്ലാ നേതൃത്വം അനൗദ്യോഗികമായി വ്യക്തമാക്കിയിരുന്നു. നേതൃത്വം സിറ്റിംഗ് എംപിമാര്‍ മത്സരിക്കണമെന്ന് നിര്‍ദ്ദേശിച്ചതോടെയാണ് പ്രതാപന്‍ മത്സരിക്കാന്‍ തയ്യാറായിട്ടുള്ളത്. കഴിഞ്ഞതവണ രാജാജി മാത്യു തോമസിനെ കളത്തിലിറക്കിയത് തിരിച്ചടിയായിരുന്നു. അന്ന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു.