ഭൂമിയുടെ ഉപരിതലത്തില്‍ നിരന്തരം ചലിക്കുന്ന വിവിധ പ്ലേറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ പ്ലേറ്റ് ഓരോ വര്‍ഷവും ഏകദേശം അഞ്ചു സെന്റീമീറ്റര്‍ നീങ്ങുന്നു. ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും ഉള്‍പ്പെടെയുള്ള ഭാഗത്തിനും പടിഞ്ഞാറന്‍ നേപ്പാളിനും ഇടയില്‍ സീസ്മിക് ഗ്യാപ്പ് നിലനില്‍ക്കുന്നുണ്ട്. ആ പ്രദേശത്ത് എപ്പോള്‍ വേണമെങ്കിലും ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പൂര്‍ണചന്ദ്രറാവു പറഞ്ഞു. ഹൈദരാബാദിലെ നാഷണല്‍ ജിയോഗ്രാഫിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റാണ് പൂര്‍ണചന്ദ്രറാവു.