പുല്ലൂരില്‍ തെങ്ങിന്‍പറമ്പിന് തീടിപിച്ച് എഴുപത്തഞ്ചുകാരന്‍ പൊള്ളലേറ്റ് മരിച്ചു. ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ ആണ് മരിച്ചത്. വേനല്‍ചൂടില്‍ തീപിടിത്തം വ്യാപകമാകുന്നതില്‍ ആശങ്കയേറുകയാണ്. തെങ്ങിന്‍ പറമ്പ് വൃത്തിയാക്കാനായി ജോലിക്ക് നിന്നതായിരുന്നു സുബ്രന്‍. പറമ്പില്‍ തീപടരുന്നത് കണ്ട പ്രദേശവാസികള്‍ ആദ്യം തീയണക്കാന്‍ ശ്രമിച്ചു. തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഇതിനിടെയാണ്, പൊള്ളലേറ്റ നിലയില്‍ സുബ്രനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.