വീട് ജപ്തി ഒഴിവാക്കി എടുത്ത ആധാരം കുടുംബത്തിന് കൈമാറുകയായിരുന്നു സുരേഷ് ഗോപി . സഹപാഠിക്ക് കരുതല്‍ നല്‍കിയ കുട്ടികളെ അഭിനന്ദിച്ച സുരേഷ്‌ഗോപി ഇതേ കുട്ടിയുടെ വീട് പുതുക്കി നിര്‍മ്മിക്കാന്‍ തന്റെ മകളുടെ പേരിലുള്ള ‘ലക്ഷ്മി സുരേഷ് ഗോപി എം.പി ഇന്‍ഷിയേറ്റീവ് ട്രസ്റ്റിന്റെ’ പേരില്‍ നാലു ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചു. ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചേര്‍ന്ന് സഹപാഠിയുടെ കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കിയത്.