മനുഷ്യജീവിതം അര്‍ഥപൂര്‍ണ്ണമാവുകയാണിവിടെ. സുഖജീവിതം വെടിഞ്ഞുള്ള സഹനത്തിന്റേയും ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മാര്‍ഗം ഇവിടെ നാം കണ്ടറിയുന്നു. എക്കാലവും ജിജ്ഞാസുക്കളെ അലട്ടിയിരുന്ന ഞാനാര്? എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ ഉണ്ണികള്‍, ബ്രഹ്‌മപദം തേടി അവര്‍ യാത്രയാരംഭിക്കുകയാണിവിടെ.