Newsleader – സംഘപരിവാര്‍ ഏജന്റായ പ്രതാപനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളാണ് ഡിസിസിയുടെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇലക്ഷന് സമയത്ത് ബിനാമി ബിസിനസ്സിനായി വിദേശപര്യടനം നടത്തിയെന്നും അച്ചടക്കനടപടി വേണമെന്നും പോസ്റ്ററുകളില്‍ പറയുന്നു. മണലൂര്‍ കണ്ട് പനിക്കേണ്ട പ്രതാപാ എന്ന താക്കീതും പോസ്റ്ററുകളിലുണ്ട്. പ്രസിഡന്റ് ജോസ് വള്ളൂര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് വി.കെ.ശ്രീകണ്ഠന് താത്കാലക ചുമതലയേറ്റത്. നേതാക്കള്‍ക്കെതിരേ പരാമര്‍ശങ്ങള്‍ പാടില്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ശ്രീകണ്ഠന് പറഞ്ഞിരുന്നു.
Latest malayalam news : English summary
Posters demanding action against Sangh Parivar agent Prathap appeared on the walls of the DCC. The posters said that the benami traveled abroad for business during the election and disciplinary action was required. There is also a warning on the posters that Pratapa should not get sick after seeing Manalur. After the resignation of President Jose Vallur, VK Sreekandhan took over the interim charge on Sunday.