Menu

Follow Us On

അരുണിനെ രൂക്ഷമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍

സ്‌കൂള്‍ കലോത്സവത്തിന് മാംസാഹാരം വിളമ്പിയാല്‍ എന്താണെന്ന് ചോദ്യം ഉന്നയിച്ച് സംസ്ഥാനത്ത് വര്‍ഗീയത എന്ന തീപ്പൊരി വിതറിയ മാധ്യമപ്രവര്‍ത്തകന്‍ അരുണിനെ രൂക്ഷമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍.
ആ യുവജനോത്സവാന്തകന്, വരുംതലമുറയുടെ ഘാതകന് നടുവിരല്‍ നമസ്‌കാരം എന്നാണ് പഴയിടവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ വീഡിയോ പങ്ക് വച്ച് ഫേസ്ബുക്കില്‍ ഷമ്മി കുറിച്ചത്. സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം വിളമ്പാത്തത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഷമ്മിയുടെ പ്രതികരണം. അടുത്ത തവണ മുതല്‍ കലോത്സവ വേദിയില്‍ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിവാദങ്ങള്‍ക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു. വര്‍ഗീയത ഭക്ഷണത്തിലേയ്ക്ക് കൊണ്ടു വരികയും പാചകം ചെയ്യുന്നവരുടെ ജാതി വരെ ചര്‍ച്ച ചെയ്യുകയും ചെയ്തതു കൊണ്ടാണ് കലോത്സവത്തിന് പാചകം ചെയ്യില്ല എന്ന് തീരുമാനിക്കാന്‍ കാരണമെന്ന് പഴയിടം പറഞ്ഞിരുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –