നാട്ടാനകള്‍ക്ക് ഇഷ്ടമുളള പേരിട്ടുവിളിക്കുന്നത് സാധാരണയാണ്. എന്നാല്‍ കാട്ടാനകളുടെ കാര്യത്തില്‍ അങ്ങിനെയല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാട്ടാനകള്‍ക്ക് പേരിടുന്നത് അവയുടെ ചെവിയുടെ ആകൃതി നോക്കിയിട്ടാണത്രെ. ചില ആനകള്‍ക്ക് പേരിടാന്‍ കൊമ്പിന്റെ ആകൃതിയും മാനദണ്ഡമാക്കാറുണ്ട്. ആനകളുടെ ചെവി പല രീതിയിലുള്ളവയാണ്. ആനയുടെ ചെവികളെ മൂന്നായി തിരിച്ചിട്ടുണ്ട്. വലുത്, ഇടത്തരം , ചെറുത് എന്നിവയാണവ. ചെവിയുടെ വലുപ്പവും ആകൃതിയും വച്ച് ആനകളെ തിരിച്ചറിയുകയാണ് പതിവ്. ചില സാഹചര്യങ്ങളില്‍ മറ്റു ചില അവയവങ്ങളും ആനയെ തിരിച്ചറിയാന്‍ ഉപയോഗിക്കും. മുറിഞ്ഞ വാല് ഇത്തരത്തില്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന അവയവങ്ങളാണ്.