Menu

Follow Us On

കബാലിയുടെ വിളയാട്ടത്തില്‍ വിറച്ച് വനപാത

മദപ്പാടുള്ള ആനയെ മയക്കുവെടിവയ്ക്കാനാവില്ലെന്ന് വനം വകുപ്പ്. ഷോളയാര്‍ റോഡില്‍ ആശങ്ക തുടരുകയാണ്.വാഹന യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും മദപ്പാടുള്ള ആനയെ മയക്കുവെടി വയ്ക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഒന്നര മാസം മുമ്പ് തുടങ്ങിയ മദപ്പാടിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഒറ്റയാന്‍. ഏതാനും ആഴ്ചകളോളം മദപ്പാട് തുടരും. ഈ അവസ്ഥയില്‍ വെടികൊണ്ടാല്‍ മരണം വരെ സംഭവിക്കും. സഹിക്കാന്‍ കഴിയാത്ത വേദനയുള്ളതിനാലാണ് കാട്ടാന പലപ്പോഴും റോഡിലിറങ്ങുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –