കെ ആര്‍ നാരായണന്‍ ഇന്‍സ്‌റ്‌റിറ്‌റ്യൂട്ട് വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നതതല സമിതി വിഷയം അന്വേഷിക്കുന്നുണ്ട്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും, എന്‍ കെ ജയകുമാറും ഉള്‍പ്പെടുന്ന ഉന്നതതല കമ്മീഷന്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നും മന്ത്രി തൃശ്ശൂരില്‍ പറഞ്ഞു.