ആചാരാനുഷ്ഠാനങ്ങള്‍ക്കും താലപ്പൊലി ആഘോഷങ്ങള്‍ക്കും നിറഞ്ഞ് കവിഞ്ഞ് ശ്രീകുരുംബക്കാവ്. ഇന്നലെ വൈകീട്ട് ആചാരക്കതിനകള്‍ മുഴങ്ങിയതോടെ കൊടുങ്ങല്ലൂരും പരിസരങ്ങളും താലപ്പൊലിയുടെ ആഹ്ലാദാരവങ്ങളിലമര്ന്നു. ശനിയാഴ്ച വൈകീട്ട് ആയിരങ്ങള്‍ക്ക് ഉത്സവാവേശം പകര്‍ന്നാണ് കതിനകള്‍ മുഴങ്ങിയത്. വലിയ തമ്പുരാന്റെ അനുമതിയോടെയാണ് ക്ഷേത്രത്തിലെ ശ്രീകോവിലിലെ നെയ്വിളക്കില്നിന്ന് പകര്‍ന്നു നല്കിയ അഗ്നി ഉപയോഗിച്ച് അവകാശികള്‍ കതിനയ്ക്ക് തിരി കൊളുത്തിയത്. ഇനിയുള്ള നാലു രാവും ഉത്സവനാളുകളാണ്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 