പുതിയ പാമ്പന്‍ പാലം പുണ്യസ്ഥലമായ രാശ്വേരത്തേക്കാണ്. 2.05 കിലോ മീറ്റര്‍ നീളമുള്ള പാമ്പന്‍ പാലത്തിന്റെ നിര്‍മാണം 84 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. 535 കോടി രൂപ ചിലവില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് നിര്‍മാണം നടത്തുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമായിരിക്കും പുതിയ പാമ്പന്‍ പാലം. കപ്പലുകള്‍ക്ക് വഴി നല്കാന് പാലത്തിന്റെ ഒരു ഭാഗം ലംബമായി ഉയരുന്നതിനാലാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് ബ്രിഡ്ജ് എന്ന് വിശേഷിപ്പിക്കാന്‍ കാരണം.