ചാലക്കുടി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സദ്യ നടത്തി പ്രതികാത്മക സമരം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസ്സി ഉത്ഘാടനം ചെയ്തു. എല്‍ഡിഎഫ് കൗണ്‍സിലാണ് ടൗണ്‍ഹാളിന്റെ നിര്‍മ്മാണം പുനരാരംഭിച്ചത്. ഈ കാലയളവില്‍ 95ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും മുഴുവന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാവശ്യമായ ഫണ്ട് നീക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എല്‍ഡിഎഫ് കൗണ്‍സില്‍ നീക്കിവച്ച ഫണ്ടുണ്ടായിട്ട് പോലും രണ്ടര വര്‍ഷത്തോടക്കുമ്പോഴും ടൗണ്‍ഹാള്‍ തുറന്ന് കൊടുക്കാനായിട്ടില്ല. ചാലക്കുടിക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ടൗണ്‍ഹാള്‍ തുറന്നുകൊടുക്കുമെന്നായിരുന്നു ഇപ്പോഴത്തെ നഗരസഭ ചെയര്‍മാന്റെ പ്രഖ്യാപനം. ആ പ്രഖ്യാപനമാണിപ്പോള്‍ പാഴ്‌വാക്കായി മാറിയത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 