Menu

Follow Us On

പെലെയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍.

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെക്ക് നാടിന്റെ വികാരനിര്‍ഭരമായ അന്ത്യാഞ്ജലി. സാവോ പൗലോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍നിന്ന് പെലെയുടെ ഭൗതികശരീരം തിങ്കളാഴ്ച സാന്റോസിലെത്തിച്ചു. പെലെ തന്റെ ഫുട്ബോള്‍ ജീവിതത്തിലെ ഏറിയ വര്‍ഷവും ചെലവഴിച്ച സാന്റോസിലെ വില ബെല്‍മിറോ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയത്. പതിനായിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. പെലെയെ അവസാനനോക്കുകാണാനെത്തിയവര്‍ക്ക് ഇവിടെ ക്രമീകരണമൊരുക്കിയിരുന്നു. ഡിസംബര്‍ 29-നാണ് 82-കാരനായ പെലെ അന്തരിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –