മേയറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചു. ഔദ്യോഗിക ലെറ്റര്‍ പാഡില്‍ മേയറുടെ വ്യാജ ഒപ്പിട്ടു. വ്യാജരേഖ മേയറെ ഇകഴ്ത്താനും സദ്കീര്‍ത്തി കളയാനുമാണെന്നും എഫ്ഐആറില്‍ പറയുന്നു. മേയര്‍ സ്ഥലത്ത് ഇല്ലാത്ത സമയത്താണ് കത്ത് തയ്യാറാക്കിയത്. വ്യാജ ഒപ്പും ലെറ്റര്‍പാഡും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജരേഖ ചമയ്ക്കലിനുള്ള വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്. പ്രാഥമിക പരിശോധന നടത്തിയ സംഘത്തിന് തന്നെയാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 