700 വര്‍ഷം പഴക്കമുള്ള ഈ ഉത്സവത്തില്‍, കല്‍പ്പാത്തിയിലെ നാലു ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന നാല് രഥങ്ങള്‍ ഈ തെരുവുകളില്‍ സംഗമിക്കുന്നു. വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്‌മണ്യന്‍, ലക്ഷ്മീനാരായണ പെരുമാള്‍, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളില്‍ നിന്നുള്ള തേരുകളാണ് തേരുമുട്ടിയില്‍ സംഗമിക്കുന്നത്. ഊര്‍വലം എന്ന വലിയൊരു ഘോഷയാത്രയായി ഓരോ രഥങ്ങളും മുന്നോട്ടു നീങ്ങുന്നു. പ്രധാന രഥത്തില്‍ ശിവനും രണ്ടു ചെറിയ രഥങ്ങളില്‍ അദ്ദേഹത്തിന്റെ പുത്രന്മാരുമാണ് എഴുന്നള്ളുന്നത്. മറ്റു ഗ്രാമങ്ങളില്‍ നിന്നുള്ള രഥങ്ങളും ചേര്‍ന്ന് ദേവരഥസംഗമമാകുന്നു.