തൃശൂര്‍ കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലേതിനു സമാനമായ സാഹചര്യമാണ് ഇവിടെയുള്ളതെന്നും താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നും യോഗത്തില്‍ പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വായ് മൂടിക്കെട്ടിയാണ് കൗണ്‍സിലില്‍ പങ്കെടുത്തത്. നാല് താല്‍ക്കാലിക ജീവനക്കാര്‍ തുടരരുതെന്ന് 32 കൗണ്‍സിലര്‍മാര്‍ എഴുതി നല്‍കിയിട്ടും അതു കേട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.