Menu

Follow Us On

മ്യൂസിക്കല്‍ ഫൗണ്ടന് ചരമഗീതം പാടി റീത്തുവച്ചു

മൈസൂര്‍ ബൃന്ദാവന്‍ മോഡല്‍ മ്യൂസിക്കല്‍ ഫൗണ്ടനാണ് തകരാറായി മൂടിപ്പുതപ്പിച്ച് കിടത്തിയിരിക്കുന്നത്. ആഘോഷമായി കോര്‍പ്പറേഷന്‍ ഉദ്ഘാടനവും പ്രദര്‍ശനവും ഒക്കെ നടത്തിയിരുന്നെങ്കിലും ഒരു ദിവസം പൂര്‍ണ്ണമായി പോലും മ്യൂസിക്കല്‍ ഫൗണ്ടന്‍ പ്രവര്‍ത്തിപ്പിക്കാനായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. പാര്‍ക്കിലെ കളിയുപകരണങ്ങളെല്ലാം പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെയെത്തുന്ന കുട്ടികള്‍ക്ക് പരിക്കുപറ്റുന്നതും സാധാരണമാണ്. കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ അനാസ്ഥക്കെതിരേയാണ് പ്രതിപക്ഷം റീത്ത് സമര്‍പ്പിച്ച് പ്രതിഷേധം നടത്തിയത്. മുന്‍ എംഎല്‍എയും യുഡിഎഫ് ചെയര്‍മാനുമായ എംപി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ധൂര്‍ത്തിനെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്ന് എംപി വിന്‍സെന്റ് ആവശ്യപ്പെട്ടു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –