Menu

Follow Us On

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിന് സംരക്ഷണ കവചമൊരുക്കി

തെക്കേഗോപുര നടയ്ക്കു മുന്നില്‍ ഗ്രില്‍ സ്ഥാപിച്ച് ഗോപുരത്തിനടുത്തേക്ക് സാമൂഹ്യവിരുദ്ധര്‍ക്ക് കടന്നെത്താന്‍ സാധിക്കാത്ത വിധമാണ് നിര്‍മ്മിതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ഒന്നര ലക്ഷത്തോളം ചെലവിട്ട് ക്ഷേത്ര ഉപദേശക സമിതിയാണ് ഇരുമ്പു വേലി നിര്‍മിച്ചത്. പൂര്‍ണമായും എടുത്തുമാറ്റാവുന്ന രീതിയില്‍ ഗോപുരത്തിന്റെ ഇരുവശത്തേക്കുമായി ഗോപുരത്തില്‍നിന്നു നാലടിയോളം അകലെയായിട്ടാണ് വേലി സ്ഥാപിച്ചത്. പൂരച്ചടങ്ങുകള്‍ക്കടക്കം തടസമുണ്ടാവില്ല. ആറടിയിലധികം ഉയരമുള്ളതിനാല്‍ ഇത് ചാടിക്കടക്കാനും കഴിയില്ല. അതേസമയം തൃശൂര്‍ പൂരക്കാലത്ത് അഴിച്ചുമാറ്റാവുന്ന രീതിയിലാണ് വേലി നിര്‍മ്മിച്ചിട്ടുള്ളത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –