Newsleader – ഓസ്റ്റ താഴ്വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയില്‍ നിന്നാണ് വാരാന്ത്യത്തില്‍ രക്തം വറ്റിയ നിലയില്‍ ഫ്രഞ്ച് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഇവിടെ ഒരു പ്രേതഭവനത്തിന് വേണ്ടി തിരയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അവള്‍ താന്‍ താമസിക്കുന്ന ലിയോണിനടുത്തുള്ള ഗ്രാമം വിടുന്നതിന് മുമ്പ് തന്നെ തന്റെ പദ്ധതികളെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു എന്നും പൊലീസ് പറയുന്നു. മരിച്ച യുവതി ടിക് ടോക്കിന് വേണ്ടി ഒരു സാഹസികവീഡിയോ എടുക്കാന്‍ ശ്രമിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ഫ്രാന്‍സില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ഗോസ്റ്റ് ഹണ്ടിംഗ് മായി യുവതിയുടെ മരണത്തിന് ബന്ധമുണ്ട് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Latest malayalam news : English summary
The bloodied body of a young French woman was found at the weekend in an abandoned church in the Aosta Valley. The police said that they were searching for a haunted house here. Police also say she told family members of her plans before leaving her village near Lyon, where she lives.
