അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയില്‍ വിട്ടാലും അവിടെനിന്നു നൂറുകിലോമീറ്റര്‍ അകലം മാത്രമുള്ള ചിന്നക്കനാലില്‍ തിരിച്ചെത്താനാണു സാധ്യത. കാടിനകത്തുള്ള മറ്റാനകളെയും കൂട്ടി വീണ്ടും പറമ്പിക്കുളത്ത് എത്താനുമിടയുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കിട്ടാതെ വരുമ്പോള്‍ പഴയ സ്ഥലത്തെപ്പറ്റി ഓര്‍മ്മ വരും. കാല്‍പാദത്തിനടിയിലെ സ്‌പോഞ്ചുപോലുള്ള ഗ്രന്ഥി വഴി പരസ്പരം തിരിച്ചറിയാനും ആനയ്ക്കാവുമെന്നു വിദഗ്ധര്‍ പറയുന്നു. മറ്റാനകളുടെ വിദൂരശബ്ദം പോലും പിടിച്ചെടുക്കാനും മണംപിടിച്ചു അടുത്തെത്താനും ഇവയ്ക്കു കഴിവുണ്ട്. ഉപ്പ്, പഞ്ചസാര, അരി, പലവ്യജ്ഞനം, പച്ചക്കറി എന്നിവയാണ് അരിക്കൊമ്പനു പ്രിയം